പിറവം നഗരസഭയുടെ സേവനങ്ങൾ ഇനി ഡിജിറ്റൽ*
വെബ്‌സൈറ്റ്, ചാറ്റ്‌ബോട്ട് സംവിധാനങ്ങൾ പ്രവർത്തനം ആരംഭിച്ചു
പൊതുജനങ്ങൾക്ക് നഗരസഭാ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനായുള്ള പിറവം നഗരസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റും വാട്‌സ്ആപ്പ് ചാറ്റ്‌ബോട്ട് സംവിധാനവും പ്രവർത്തനം ആരംഭിച്ചു.
piravommunicipality.in എന്ന വെബ്‌സൈറ്റ് മുഖേന നഗരസഭയുടെ വിവിധ സേവനങ്ങൾ, പദ്ധതികൾ, അപേക്ഷാ നടപടികൾ എന്നിവ ഇനി വീട്ടിലിരുന്ന് തന്നെ ഓൺലൈനായി ലഭ്യമാകും. ജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ഏകോപിതമായ രീതിയിൽ ലഭ്യമാക്കാൻ അനുയോജ്യമായ സൗഹൃദ പ്ലാറ്റ്ഫോമായാണ് പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
9496038495 എന്ന വാട്‌സ്ആപ്പ് നമ്പർ വഴി പ്രവർത്തിക്കുന്ന ചാറ്റ്‌ബോട്ട് സംവിധാനം ജനങ്ങൾക്ക് നഗരസഭാ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഉടൻ ലഭ്യമാക്കും. സേവനങ്ങളുടെ നില, അപേക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ, പിരിവ് വിവരങ്ങൾ, ഫോമുകൾ എന്നിവയെക്കുറിച്ച് നേരിട്ടുള്ള മറുപടി ലഭിക്കുന്ന സംവിധാനം വഴി സമയബന്ധിതമായ സേവനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
നഗരസഭയുടെ ഭരണനടപടികളിൽ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുക, ജനപങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പാക്കിയിരിക്കുന്നത്.
- Log in to post comments