Skip to main content

പോത്താനിക്കാട് പഞ്ചായത്തിൽ പച്ചത്തുരുത്ത് ഒരുങ്ങുന്നു

ഹരിത കേരള മിഷന്റെ സഹായത്തോടെ പോത്താനിക്കാട് ഗ്രാമപഞ്ചായത്തിൽ പ്രകൃതി സൗഹൃദമായ 'പച്ചത്തുരുത്ത്' ഒരുങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കെ വർഗീസ് നിർവഹിച്ചു. പഞ്ചായത്ത്, ഹരിതകേരളം മിഷൻ, മാനേ കാൻകോർ ഇൻഗ്രീഡിയന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പച്ചത്തുരുത്ത് നിർമ്മിക്കുന്നത്. 

 

 വാർഡ് മെമ്പർ സാബു മാധവൻ, ഹരിത കേരളം മിഷൻ ബ്ലോക്ക്‌ കോഓഡിനേറ്റർ വി എസ് സൂര്യ, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയർ കെ ബി ലിപ്സി, മാനേ കാൻകോർ ഇൻഗ്രീഡിയന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡന്റ്‌ പ്രതാപ് വള്ളിക്കാടൻ, മാനേ കാൻകോർ ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

 

date