Post Category
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പ് 30 വയസില്‍ താഴെയുളള പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നു. 50 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കും അവസാന സെമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കൂടരുത്. നിശ്ചിത അപേക്ഷ ഫോമില്‍ വിവരം രേഖപ്പെടുത്തി യോഗ്യത പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ് സഹിതം പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നവംബര്‍ 29 വൈകിട്ട് അഞ്ചിന് മുമ്പ് നേരിട്ടോ തപാലിലോ ലഭിക്കണം. മുന്‍ വര്‍ഷങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ട. ഫോണ്‍ : 0471 2303229, 2304594, ടോള്‍ ഫ്രീ നമ്പര്‍ - 18004252312.
date
- Log in to post comments