Skip to main content

അടൂരില്‍ സര്‍ദാര്‍ @150  പദയാത്ര സംഘടിപ്പിച്ചു  

സര്‍ദാര്‍ വല്ലഭായ്  പട്ടേലിന്റെ 150 ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരത് ആഭിമുഖ്യത്തില്‍ ''സര്‍ദാര്‍@150  ഏകതാ പദയാത്ര'' അടൂരില്‍ സംഘടിപ്പിച്ചു. ഏക ഭാരതം ശ്രേഷ്ഠ ഭാരതം സന്ദേശവുമായി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ചിന്ത ഹൃദയങ്ങളിലേക്ക് എത്തിക്കുവാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതില്‍ യുവജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.
അടൂര്‍ റവന്യൂ ടവറില്‍ നിന്ന് അടൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ മഹേഷ് കുമാര്‍ കെ പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. അടൂര്‍ ഹോളി ക്രോസ് ഹോസ്പിറ്റല്‍, ഹൈസ്‌കൂള്‍ ജംഗ്ഷനിലൂടെ മാര്‍ത്തോമാ യൂത്ത് സെന്ററില്‍ പദയാത്ര അവസാനിച്ചു.  മാര്‍ത്തോമാ യൂത്ത് സെന്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ മേരാ യുവ ഭാരത് ജില്ല യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍, മാര്‍ ക്രിസോസ്റ്റം കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം കോര്‍ഡിനേറ്റര്‍ എല്‍ ആര്‍ ശ്രീകല  , വി എച്ച് എസ് സി എന്‍ എസ് എസ് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ലത പി ചന്ദ്രന്‍ , വടക്കടത്ത്കാവ് വിഎച്ച്എസ്സി പ്രിന്‍സിപ്പല്‍ റാണി ഷംസ്, അടൂര്‍ പോളിടെക്‌നിക്ക് എന്‍ എസ് എസ് ഓഫീസര്‍ അനു ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
 

date