തദ്ദേശ തിരഞ്ഞെടുപ്പ്* : *ജില്ല സജ്ജം* *വോട്ടെടുപ്പ് ഡിസംബര്‍ 9 ന്
ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 9 നാണ് ജില്ലയില്‍ വോട്ടെടുപ്പ്. ഡിസംബര്‍ 13 നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 14ന് വരും. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം നവംബര്‍ 24 വരെ പിന്‍വലിക്കാം.
ആകെ 3014 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 2168 പോളിംഗ് സ്‌റ്റേഷനുകള്‍ ഗ്രാമപഞ്ചായത്തുകളിലും 492എണ്ണം മുനിസിപ്പാലിറ്റികളിലും 354 എണ്ണം കോർപ്പറേഷനിലുമാണ്.
ജില്ലയില്‍ 4650 കണ്‍ട്രോള്‍ യൂണിറ്റുകളും 11660 ബാലറ്റ് യൂണിറ്റുകളും സജ്ജമാണ്.
തിരഞ്ഞെടുപ്പ് പരിശീലനവുമായി ബന്ധപ്പെട്ട് വരണാധികാരി, ഉപവരണാധികാരി, തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍, ബ്ലോക്ക് തല ട്രെയിനര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം നേരത്തെ പൂർത്തിയാക്കിയിരുന്നു.
ജില്ലയിൽ ആകെ 111 തദ്ദേശസ്വംയഭരണ സ്ഥാപനങ്ങളാണ് ഉള്ളത്:
ഗ്രാമപഞ്ചായത്ത്-82
മുനിസിപ്പാലിറ്റി- 13
ബ്ലോക്ക് പഞ്ചായത്ത്- 14
ജില്ലാ പഞ്ചായത്ത്- 1
കോർപ്പറേഷൻ -1
- Log in to post comments