കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജില്‍ പുതിയ കോളേജ് ബസ് ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിനായി ലഭ്യമാക്കിയ പുതിയ കോളേജ് ബസ് ഡോ. ശിവദാസന്‍ എം പി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. എം വിജിന്‍ എം എല്‍ എ ബസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഡോ. വി ശിവദാസന്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപയാണ് പുതിയ കോളേജ് ബസ്സിനായി അനുവദിച്ചത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സൈറു ഫിലിപ്പ് അധ്യക്ഷയായിരുന്നു. കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ മുഖ്യാതിഥിയായി.
പ്രിന്‍സിപ്പല്‍ ചേംബറിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷീബാ ദാമോദര്‍, സൂപ്രണ്ട് ഡോ. കെ സുദീപ്, ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി സജി, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. വിമല്‍ രോഹന്‍, ആര്‍ എം ഒ ഡോ. എസ് എം സരിന്‍, എ ആര്‍ എം ഒ ഡോ മനോജ് കുമാര്‍, മെഡിക്കല്‍ കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ വാജിദ്, സ്റ്റുഡന്റസ് യൂണിയന്‍ വൈസ് ചെയര്‍പേഴ്സണ്‍ എം.എസ് ആദിത്യ, യൂണിയന്‍ പ്രതിനിധികളായ കെ.വി ഷിജിത്ത്, സീബ ബാലന്‍, പിഐ ശ്രീധരന്‍, ജീവനക്കാരുടേയും വിദ്യാര്‍ത്ഥികളുടെയും സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments