Skip to main content

സമൃദ്ധി കേരളം ടോപ് അപ് ലോണ്‍

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കപ്പെടുന്ന 'സമൃദ്ധി കേരളം' ടോപ് അപ്പ് ലോണ്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ സംരംഭകരുടെ നിലവിലുള്ള ബിസിനസ് വികസനവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യം വെച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ ഒരു ഗുണഭോക്താവിന് പരമാവധി 10 ലക്ഷം രൂപ വരെ ടേം ലോണ്‍/ വര്‍ക്കിഗ് ക്യാപിറ്റല്‍ ലോണ്‍ ആയി നല്‍കും. പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഇഷ്ടടാനുസരണം മൂന്ന് ശതമാനം അറ്റ വാര്‍ഷിക പലിശ നിരക്കിലോ അല്ലെങ്കില്‍ 20 ശതമാനം വരെ ഫ്രണ്ട് എന്റഡ് സബ്സിഡി രൂപത്തില്‍ (പരമാവധി രണ്ട് ലക്ഷം രൂപ വരെ ) പദ്ധതിയുടെ ആനുകൂല്യം തെരഞ്ഞെടുക്കാം. വനിതാ സംരംഭകര്‍ക്കും ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍ക്കും മുന്‍ഗണന ലഭിക്കും. ഫോണ്‍: 9400068513 
 

date