Post Category
ലോക പ്രമേഹ ദിനാചരണം
എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിൽ ആയുഷ്മാൻ ഭവ സ്പെഷ്യൽ ക്ലിനിക്കി൯റെ നേതൃത്വത്തിൽ നവംബർ 14 ന് ലോക പ്രമേഹ ദിനം ആചരിക്കുന്നു. ഉച്ചയ്ക്ക് 2 മുതൽ 6 വരെ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയോട് അനുബന്ധിച്ച് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പാനൽ ചർച്ച, മെഡിക്കൽ കൺസൾട്ടേഷൻ, സൗജന്യ രക്ത പരിശോധന എന്നിവ ഉണ്ടായിരിക്കും. കൂടാതെ പ്രമേഹ ദിനവുമായി ബന്ധപ്പെട്ട ക്ലാസുകൾ, പ്രമേഹദിന ബോധവൽക്കരണാർത്ഥം ഡോക്ടർ പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സ്കിറ്റ് ,ആരോഗ്യ പാചക മത്സരം, യോഗ എന്നിവയും ജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്.
രജിസ്ട്രേഷന് 9188703016 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക
date
- Log in to post comments