Skip to main content

സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) കായികക്ഷമതാ പരീക്ഷ

കേരള എക്സൈസ് ആന്റ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (ഡയറക്ട് ആ൯റ് എ൯ സി എ, കാറ്റഗറി നം. 743/2024,557/2024) ശാരീരിക അളവെടുപ്പും, കായിക ക്ഷമതാ പരീക്ഷയും നവംബർ 18, 19, 20, 21 തീയതികളിൽ നടക്കും. ചോറ്റാനിക്കര ഗവ വിഎച്ച് എസ് എസ് ഗ്രൗണ്ടിൽ രാവിലെ 5.30 മുതൽ കായിക ക്ഷമതാ പരീക്ഷ ആരംഭിക്കും.

 

 അർഹരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ www.keralapsc.gov.in വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ, യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ രേഖകൾ എന്നിവയുമായി കൃത്യസമയത്ത് നിർദ്ദിഷ്ട സ്ഥലത്ത് ഹാജരാകണം. കായികക്ഷമതാ പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് അന്നേദിവസം തന്നെ എറണാകുളം സൗത്ത് കർഷക റോഡിലുള്ള കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസിൽ വെച്ച് പ്രമാണ പരിശോധനയും നടത്തുന്നതാണ്.

 

date