Post Category
ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി. എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കളമശേരി മേഖല കേന്ദ്രത്തിൽ ഡിസംബർ ആദ്യ വാരം ആരംഭിക്കുന്ന ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇ൯ ലോജിസ്റ്റിക്സ് ആ൯്റ് സപ്ലൈ ചെയി൯ മാനേജ്മെ൯്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു.
ഡാറ്റ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ" (എസ്എസ്എൽസി), കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് യൂസിംഗ് ടാലി വിത്ത് ജിഎസ്ടി (പ്ലസ് ടു കൊമേഴ്‌സ്/ബി.കോം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ) ( പ്ലസ് ടു) തുടങ്ങിയ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം.
എസ് സി എസ് ടി/ഒഇസി വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസാനുകുല്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഫോൺ: 0484 2541520, 9447211055, 9495790574.
date
- Log in to post comments