Skip to main content

ലോക പ്രമേഹ ദിനാചരണവും ബോധവൽകരണ സെമിനാറും നടന്നു

ലോക പ്രമേഹ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവൽകരണ സെമിനാറും നടന്നു. തമ്മനം അർബൻ പ്രൈമറി ഹെൽത്ത്‌ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങ് ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജർ ഡോ. പ്രെസ്ലിൻ ജോർജ് ഉദ്ഘാടനം ചെയ്തു. 

 

ചടങ്ങിൽ ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ ആരതി കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.അർബൻ ഹെൽത്ത്‌ സെന്റർ മെഡിക്കൽ ഓഫീസർ ഡോ. സെറീന മാത്യൂസ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ജോബി, ടെക്നിക്കൽ അസിസ്റ്റന്റ് ബിജോഷ്, അർബൻ കോർഡിനേറ്റർ സൗമ്യ സത്യനാധ്, പബ്ലിക് റിലേഷൻ ഓഫീസർ വി ചാന്ദ്നി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. 

 

ചടങ്ങിൽ പ്രമേഹരോഗത്തെ സംബന്ധിച്ച വീഡിയോ, റീൽ, പോസ്റ്ററുകൾ എന്നിവ പ്രോഗ്രാം മാനേജർ ഡോ പ്രെസ്ലിൻ ജോർജ് പ്രകാശനം ചെയ്തു.

 

 

 

 

date