Skip to main content

കേരള പരിസ്ഥിതി കോണ്‍ഗ്രസ് ഡിസംബര്‍ ആറിന് തിരുവനന്തപുരത്ത് ആരംഭിക്കും

കേരള പരിസ്ഥിതി കോണ്‍ഗ്രസ് ഡിസംബര്‍ ആറ് മുതല്‍ എട്ട് വരെ തിരുവനന്തപുരം എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ നടക്കും.  സെന്റര്‍ ഫോര്‍ എണ്‍വയോണ്‍മെന്റിന്റെ നേമതൃത്വത്തില്‍ നടക്കുന്ന മൂന്ന് ദിവസത്തെ കോണ്‍ഗ്രസ് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് എണ്‍വയോണ്‍മെന്റ്, കേരള സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ്, അനര്‍ട്ട് എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.

ആറിന് രാവിലെ പത്തിന് നടക്കുന്ന സമ്മേളനം കേരള ജലവിഭവ മന്ത്രി അഡ്വ. മാത്യു ടി.തോമസ് ഉത്ഘാടനം ചെയ്യും.  സി.ഇ.ഡി ചെയര്‍മാന്‍ പ്രൊഫ. വി.കെ. ദാമോദരന്‍ അധ്യക്ഷത വഹിക്കും.  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബാബു അമ്പാട്ട്, ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എസ്. സി. ജോഷി, എണ്‍വയോണ്‍മെന്റ് ആന്റ് ക്ലൈമറ്റ് ചേഞ്ച് വകുപ്പ് ഡയറക്ടര്‍ പത്മ മഹന്തി, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ കെ.എം. ധരേശന്‍ ഉണ്ണിത്താന്‍, എന്നിവര്‍ പങ്കെടുക്കും.  കെ.ഇ.സി 2017 പ്രൊസീഡിംഗ്‌സ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എണ്‍വയോണ്‍മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് ചടങ്ങില്‍ പ്രകാശനം ചെയ്യും.  ജി.എസ്.എല്‍.വി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍ ഉമാമഹേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തും.  പരിസ്ഥിതിക്കും വികസനത്തിനുമായുളള ശാസ്ത്ര സാങ്കേതിക നൂതനാശയ പദ്ധതികള്‍ എന്നതാണ് കേരള പരിസ്ഥിതി കോണ്‍ഗ്രസ് 2017 ന്റെ മുഖ്യ വിഷയം.

പരിസ്ഥിതിയെ സംബന്ധിച്ച സമകാലിക വിഷയങ്ങളില്‍ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.  പോസ്റ്റര്‍ അവതരണവും യുവശാസ്ത്രജ്ഞരുടെ അവാര്‍ഡിനുളള പ്രബന്ധ അവതരണവും നടക്കും.  

പി.എന്‍.എക്‌സ്.5177/17

date