Post Category
ആയുധം സറണ്ടര്‍ ചെയ്യണം
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ആയുധ ലൈസന്‍സികള്‍ അടിയന്തിരമായി ആയുധം സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. സ്‌ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ബാങ്കിന്റെ പേരിലുള്ള ആയുധ ലൈസന്‍സിലുള്‍പ്പെട്ടതും ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡ് / റീട്ടെയിനറായി ജോലി ചെയ്യുന്നവരുടെയും ആയുധങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് സറണ്ടര്‍ ചെയ്യുന്നതില്‍ നിന്നും ഇളവ് നല്‍കിയിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തു നിന്നും ആയുധ ലൈസന്‍സ് അനുവദിച്ചത് പ്രകാരം ആയുധം കൈവശം ഉള്ളതുമായ എല്ലാ ആയുധ ലൈസന്‍സ് ഉടമകളും അതാത് പോലീസ് സ്റ്റേഷനില്‍ ആയുധം അടിയന്തിരമായി സറണ്ടര്‍ ചെയ്യണം. അല്ലാത്തപക്ഷം ലൈസന്‍സ് റദ്ദ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments