എ൯റെ സ്കൂള്‍ എന്റെ അഭിമാനം റീൽസ് മത്സരം:പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ
'എന്റെ സ്കൂള്‍ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്‍.എസ്.കെ. ഉമേഷും കൈറ്റ് സി.ഇ.ഒ.കെ. അന്‍വര്‍ സാദത്തും ചേര്‍ന്ന് സ്കൂളുകള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു.
*പുരസ്കാരം നേടിയ ജില്ലയിലെ സ്കൂളുകൾ*
എസ്സ് എൻ ഡി പി എച്ച് എസ്സ് ഉദയംപേരൂർ
എസ്സ് എൻ വി സംസ്‌കൃത എച്ച് എസ്സ് എസ്സ് നോർത്ത്, എച്ച് ഐ എച്ച് എസ്സ് എസ്സ് എടവനക്കാട്, ജി വി എച്ച് എസ്സ് എസ്സ് ഇരിങ്ങോൾ, ജി എച്ച് എസ്സ് എസ്സ് പൂത്രിക്ക
സെന്റ് ജോർജ് ഹൈസ്ക്കൂൾ, ഇടപ്പള്ളി
സെന്റ് ജോസഫ് ജി എച്ച് എസ്സ് എസ്സ് ചെങ്ങൽ, സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് കിഴക്കമ്പലം, ജി വി എച്ച് എസ്സ് എസ്സ് തൃക്കാക്കര, ജി വി എച്ച് എസ്സ് എസ്സ് പല്ലാരിമംഗലം, സെന്റ് അഗസ്റ്റിൻ ജി എച്ച് എസ്സ് എസ്സ് മൂവാറ്റുപുഴ, സെന്റ് ഇഗ്നേഷ്യസ് വി എച്ച് എസ്സ് എസ്സ് കാഞ്ഞിരമറ്റം, സെന്റ് ജോസഫ് എച്ച് എസ്സ് വരാപ്പുഴ
കാർഡിനൽ എച്ച് എസ്സ് എസ്സ് തൃക്കാക്കര
- Log in to post comments