Skip to main content

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിച്ചു

 

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം ജില്ലയിൽ തുടരുന്നു. നവംബർ 15 ശനിയാഴ്ച്ച ഒരു പത്രികയാണ് ജില്ലയിൽ സ്വീകരിച്ചത്.
ആന്തൂർ  നഗരസഭയിൽ വാർഡ് 28  പാലിയത്ത് വളപ്പിൽ പി സുജാതയാണ് ഉപ വരണാധികാരിയായ നഗരസഭാ സൂപ്രണ്ടിന് മുമ്പാകെ പത്രിക നൽകിയത്.

 

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി നവംബർ 21 വെള്ളി. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകീട്ട് മൂന്ന് മണിക്കുമിടയിലാണ് പത്രിക സമർപ്പിക്കേണ്ടത്. 
നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22 ശനിയാഴ്ച നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയ്യതി നവംബർ 24 തിങ്കൾ.

date