Skip to main content

പരിയാരം ഗവ: ആയുര്‍വേദ കോളേജില്‍ ദേശീയ സെമിനാര്‍ 12 മുതല്‍

കണ്ണൂര്‍ പരിയാരം ഗവ: ആയുര്‍വേദ കോളേജിന്റെ രജത ജൂബിലി അഘോഷങ്ങളുടെ ഭാഗമായി ദേശീയ സെമിനാര്‍ ഡിസംബര്‍ 12 ന് നടക്കും.  ഉച്ചക്ക് രണ്ടിന് പരിയാരം ഗവ:ആയുര്‍വേദ കോളേജില്‍ നടക്കുന്ന ചടങ്ങ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.  ടി.വി. രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിക്കും.  പി. കരുണാകരന്‍ എം.പി വിശിഷ്ട സാന്നിധ്യമാകും.  ഡിസംബര്‍ 12 മുതല്‍ 14 വരെ രജത 2017 എന്ന പേരില്‍ എന്‍ഡോക്രൈനോളജി  വിഷയത്തിലാണ് സെമിനാര്‍. 

പി.എന്‍.എക്‌സ്.5179/17

date