Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ല, താലൂക്ക് തല ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു

 

തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം ജില്ല-താലൂക്ക് തലത്തിൽ ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ച് തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവായി. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും സ്‌ക്വാഡിന് ചുമതല നൽകി. 

 

ജില്ലാ സ്‌ക്വാഡ്

 

കെ എ എസ് ഓഫീസറായ ഡെപ്യൂട്ടി കലക്ടർ ആൻഡ് അപ്പലേറ്റ് അതോറിറ്റി (എൽ ആർ) കണ്ണൂർ ഡോ സിബി എൻ ആണ് ജില്ലാ ആൻറി ഡീഫേസ്മെൻറ് സ്‌ക്വാഡിന്റെ ചാർജ് ഓഫീസർ. ഫോൺ: 8921218055. അംഗങ്ങൾ: കെ അസീമ്പു, ക്ലാർക്ക്, അപ്പലേറ്റ് അതോറിറ്റി (എൽ ആർ) കണ്ണൂർ, പി മനോജ്, ക്ലാർക്ക്, അപ്പലേറ്റ് അതോറിറ്റി (എൽ ആർ) കണ്ണൂർ, സി ഉഷ, സീനിയർ ക്ലാർക്ക്, അപ്പലേറ്റ് അതോറിറ്റി (എൽ ആർ) കണ്ണൂർ, പി.കെ സൂര്യ, ക്ലാർക്ക്, അപ്പലേറ്റ് അതോറിറ്റി (എൽ ആർ) കണ്ണൂർ, എ പ്രജിത്ത്, അറ്റൻഡർ, അപ്പലേറ്റ് അതോറിറ്റി (എൽ ആർ) കണ്ണൂർ, സി.പി, പ്രനീത് സിവിൽ പോലീസ് ഓഫീസർ. 

 

താലൂക്ക് സ്‌ക്വാഡ്

 

കണ്ണൂർ താലൂക്ക്: പ്രേമൻ പി കെ, സീനിയർ സൂപ്രണ്ട്, ജില്ലാ പഞ്ചായത്ത്, കണ്ണൂർ-ചാർജ് ഓഫീസർ, ഫോൺ: 9446091144, പ്രദീപൻ, ജൂനിയർ സൂപ്രണ്ട്, പിഡബ്ല്യുഡി റോഡ് മെയ്ന്റനൻസ് ഡിവിഷൻ, കണ്ണൂർ, അനിൽ ഒ സി, ക്ലാർക്ക്, ഇറിഗേഷൻ ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ, സജീവൻ, ഓഫീസ് അറ്റൻഡന്റ്, പിഡബ്ല്യുഡി സ്‌പെഷ്യൽ ബിൽഡിങ്‌സ് സെക്ഷൻ, കണ്ണൂർ, ഭവിത്ത് ലാൽ കെ ടി, ഓഫീസ് അറ്റൻഡന്റ്, കണ്ണൂർ ജില്ലാ പഞ്ചായത്ത്, അബിൻ കെ, സിവിൽ പോലീസ് ഓഫീസർ.

തളിപ്പറമ്പ താലൂക്ക്: പ്രകാശൻ കെ വി, ഇന്റേണൽ വിജിലൻസ് ഓഫീസർ, എൽ എസ് ജി ഡി കണ്ണൂർ -ചാർജ് ഓഫീസർ, ഫോൺ: 9446031238, സുരേഷ് ബാബു ടി, ജൂനിയർ സൂപ്രണ്ട്, എൽ എസ് ജി ഡി, കണ്ണൂർ, വിമൽ കെ, ക്ലാർക്ക്, എൽ എസ് ജി ഡി, കണ്ണൂർ, രമേശൻ പി വി, ഓഫീസ് അറ്റൻഡന്റ്, താലൂക്ക് ഓഫീസ്, തളിപ്പറമ്പ്, അഖിലേഷ്, ഓഫീസ് അറ്റൻഡന്റ്, ഡിഇഒ ഓഫീസ്, തളിപ്പറമ്പ്, പവിത്രൻ കെ വി, കുടിയാന്മല പോലീസ് സ്റ്റേഷൻ.
  
പയ്യന്നൂർ താലൂക്ക്: സതീശൻ കെ വി, ഇന്റേണൽ വിജിലൻസ് ഓഫീസർ, എൽ എസ് ജി ഡി, കണ്ണൂർ - ചാർജ് ഓഫീസർ ഫോൺ: 7907521794, വിനോദ്കുമാർ കെ കെ, ജൂനിയർ സൂപ്രണ്ട്, താലൂക്ക് ഓഫീസ് പയ്യന്നൂർ, പീതാംബരൻ എം വി, ക്ലാർക്ക്, താലൂക്ക് ഓഫീസ് പയ്യന്നൂർ, രാഹുൽ സി എ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്‌റ്, പെരിന്തട്ട വില്ലേജ്, അമൽ കെ, ഓഫീസ് അറ്റൻഡന്റ്, വെള്ളൂർ വില്ലേജ്, പയ്യന്നൂർ താലൂക്ക് വിപിൻ പി, പെരിങ്ങോം പോലീസ് സ്റ്റേഷൻ.  

തലശ്ശേരി താലൂക്ക്: രത്‌നാകരൻ വി വി, ഇന്റേണൽ വിജിലൻസ് ഓഫീസർ, എൽ എസ് ജി ഡി, കണ്ണൂർ-ചാർജ് ഓഫീസർ, ഫോൺ: 9400533153, സുമേഷ് പി കെ, സ്‌പെഷ്യൽ ഗ്രേഡ് ഇൻസ്‌പെക്ടർ, കോ-ഓപ്പറേറ്റീവ് വകുപ്പ്, അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ), തലശ്ശേരി, സത്യജിത്ത് ഐ കെ, ക്ലാർക്ക്, മൈനിംഗ് ആൻഡ് ജിയോളജി, കണ്ണൂർ, സുഖിൻ എ, ഓഫീസ് അറ്റൻഡന്റ്, മത്സ്യഭവൻ, തലശ്ശേരി, വിപിൻലാൽ പി പി, ലാബ് അസിസ്റ്റന്റ്, ജിവിഎച്ച്എസ്എസ് കതിരൂർ, നിധിൻ എം, സിവിൽ പോലീസ് ഓഫീസർ.  

ഇരിട്ടി താലൂക്ക്: സുജിത്ത് കുമാർ പയ്യമ്പള്ളി, ഇന്റേണൽ വിജിലൻസ് ഓഫീസർ, എൽ എസ് ജി ഡി, കണ്ണൂർ-ചാർജ് ഓഫീസർ ഫോൺ: 8943720049, വിജേഷ് എൻ ടി, ജൂനിയർ സൂപ്രണ്ട്, ജോയിന്റ് ആർ ടി ഒ, ഇരിട്ടി, മണി പി പി, ക്ലാർക്ക്, താലൂക്ക് ഓഫീസ് ഇരിട്ടി, നിജു പി വി, ഓഫീസ് അറ്റൻഡന്റ്, ജി എച്ച് എസ് എസ് പെരിങ്കരി, ഷിന്റോ കെ സി, ഓഫീസ് അറ്റൻഡന്റ്‌റ്, ജി യു പി എസ്, തലക്കാണി, ദിൽരൂപ്, മുഴക്കുന്ന് പോലീസ് സ്റ്റേഷൻ.

 

തിരഞ്ഞെടുപ്പ് പ്രചാരണം ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധിക്കും

 

തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും നടത്തുന്ന പ്രചാരണ പരിപാടികൾ നിയമപരമാണോ എന്ന് പരിശോധിക്കുകയാണ് സ്‌ക്വാഡിന്റെ പ്രധാന ഉത്തരവാദിത്തം. നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്‌മെന്റ്, പൊതുയോഗങ്ങൾ, യോഗങ്ങൾ, സാമൂഹ്യ മാധ്യമങ്ങൾ മുഖേനയുള്ള പ്രചാരണ പരിപാടികൾ എന്നിവയുടെ നിയമസാധുത സ്‌ക്വാഡ് പരിശോധിക്കും. നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങൾ സ്ഥാപിക്കുന്നതും സംബന്ധിച്ച് കമ്മീഷൻ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. പ്ലാസ്റ്റിക്, ഫ്‌ളക്‌സ് മുതലായവയുടെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഹരിതചട്ടം ഉറപ്പാക്കും. 

നിയമപരമല്ലാത്ത പ്രചാരണ പരിപാടികൾ ഉടൻ നിർത്തിവെപ്പിക്കാൻ സ്‌ക്വാഡ് നിർദേശം നൽകും. അനധികൃതമായോ നിയമപരമല്ലാതെയോ സ്ഥാപിച്ച നോട്ടീസുകൾ, ബാനറുകൾ, ചുവരെഴുത്തുകൾ, പോസ്റ്ററുകൾ, ബോർഡുകൾ എന്നിവ നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകും. നിർദേശം പാലിക്കുന്നില്ലെങ്കിൽ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ച് അതിന്റെ ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കുന്നതിന് തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെയും നിരീക്ഷകരുടെയും ശ്രദ്ധയിൽപ്പെടുത്തി സ്‌ക്വാഡ് നടപടി സ്വീകരിക്കും.

അനധികൃതമായും അനുവദനീയമല്ലാത്ത രീതിയിലുമുള്ള മൈക്ക് അനൗൺസ്‌മെന്റുകൾ നിർത്തിവെപ്പിക്കും. അനുമതിയില്ലാതെയും പൊതുവഴി കൈയേറിയും കാൽനടയാത്രക്കാർക്കും വാഹനങ്ങൾ കടന്നുപോകുന്നതിനും തടസ്സമുണ്ടാകുന്ന രീതിയിലും സ്ഥാപിച്ച ബോർഡുകൾ, കമാനങ്ങൾ, ബാനറുകൾ എന്നിവ എടുത്തുമാറ്റുന്നതിന് അത് സ്ഥാപിച്ചവരോട് ആവശ്യപ്പെട്ട്  തുടർനടപടികൾ സ്വീകരിക്കും. ഇവ അനധികൃതമായി സ്ഥാപിച്ചതായി പൊതുജനം അറിയിക്കുന്ന പരാതികളും പ്രത്യേകമായി പരിശോധിച്ചു നടപടി സ്വീകരിക്കും.

date