Post Category
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നാളെ (19)
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ എറണാകുളം സിറ്റിംഗ് ബുധനാഴ്ച്ച രാവിലെ 10.30 ന് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മീഷൻ അംഗം സൈഫുദ്ദീൻ എ ഹർജികൾ പരിഗണിക്കും. സിറ്റിംഗിൽ നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കും. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്‌സി വിഭാഗങ്ങളിൽപ്പെട്ടവർക്ക് പരാതികൾക്ക് പരിഹാരം കാണാൻ കമ്മീഷനെ സമീപിക്കാം.
കമ്മീഷന് നേരിട്ടോ, തപാലിലോ, kscminorities@gmail.കോം എന്ന മെയിൽ വിലാസത്തിലോ, 9746515133 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് വഴിയോ പരാതി സമർപ്പിക്കാം.
date
- Log in to post comments