തദ്ദേശ തിരഞ്ഞെടുപ്പ് : ആന്റി ഡീഫേയ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ചു
തദ്ദശസ്വയംഭരണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ പരിപാലത്തിനായി ആൻ്റി ഡീഫേയ്സ്മെന്റ് സ്ക്വാഡ് രൂപീകരിച്ചു. ജില്ലാ തലത്തിലും താലൂക്ക് തലത്തിലുമാണ് സ്ക്വാഡുകൾ രൂപീകരിച്ചിരിക്കുന്നത്.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. മനോജാണ് ഡിഫേസ്മെന്റ്സ്ക്വാഡ് ജില്ലാ നോഡൽ ഓഫീസർ
*താലൂക്ക് തല ഡീഫേയ്സ്മെന്റ് സ്ക്വാഡ് ചാർജ് ഓഫീസർമാർ*
• കണയന്നൂർ - അഖിൽ (മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ )
• ആലുവ - ഹെറി (തുറവൂർ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ )
• പറവൂർ - ഐശ്വര്യ സിംഗ് (പുത്തൻവേലിക്കര ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ)
• മൂവാറ്റുപുഴ - പോളി എടയനാൽ (വാളകം ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ)
• കുന്നത്തുനാട്- (എൽദോ തോമസ് - കൂവപ്പടി ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ)
• കോതമംഗലം - ടി പി ജോൺ പോൾ ( കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ)
• കൊച്ചി - (വിപിൻ നെൽസൺ - ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ)
*സ്ക്വാഡിന്റെ പ്രവർത്തനങ്ങൾ*
* നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ അനൗൺസ്മെന്റ്, പൊതുയോഗങ്ങൾ, മീറ്റിംഗുകൾ, മറ്റ് സാമൂഹ്യ മാധ്യമങ്ങൾ മുഖേനയുള്ള പ്രചാരണ പരിപാടികൾ എന്നിവയുടെ നിയമസാധുത പരിശോധിക്കുക
* നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങൾ സ്ഥാപിക്കുന്നതും സംബന്ധിച്ച് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുക
* പ്രചാരണ പ്രവർത്തനങ്ങളിൽ ഹരിതചട്ടം പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുക.
* നിയമപരമല്ലാത്ത
പ്രചാരണ പരിപാടികൾ
നിർത്തിവയ്ക്കുക,
അനധികൃതമായി സ്ഥാപിച്ച
നോട്ടീസുകൾ, ബാനറുകൾ,
ചുവരെഴുത്തുകൾ,
പോസ്റ്ററുകൾ ബോർഡുകൾ
എന്നിവ നീക്കം ചെയ്യാൻ
നടപടികൾ സ്വീകരിക്കുംക
അനധികൃതമായും
അനുവദനീയമല്ലാത്ത
രീതിയിലുമുള്ള മൈക്ക്
അനൗൺസ്മെന്റുകൾ
തടയുക.
* പൊതുജനം അറിയിക്കുന്ന പരാതികൾ പ്രത്യേകമായി പരിശോധിച്ചു നടപടി സ്വീകരിക്കുക
- Log in to post comments