നാമനിര്‍ദേശ പത്രിക സമര്‍പ്പണം: പ്രവേശനം സ്ഥാനാര്‍ഥിയടക്കം അഞ്ച് പേര്‍ക്ക്
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് വരണാധികാരിയുടെ/ഉപവരണാധികാരിയുടെ ഓഫീസിനുള്ളില്‍ സ്ഥാനാര്‍ഥിയടക്കം അഞ്ച് പേര്‍ക്ക് മാത്രമാണ് പ്രവേശനം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് സ്ഥാനാര്‍ഥി/ ഏജന്റിന് വരണാധികാരിയുടെ / ഉപവരണാധികാരിയുടെ ഓഫീസ് പരിസരത്ത് നിന്നും 100 മീറ്ററിനകത്ത് മൂന്ന് വാഹനം മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. നിക്ഷേപ തുക അതത് തദ്ദേശ സ്ഥാപനങ്ങളില്‍ ഒടുക്കിയതിന്റെ രസീത് പത്രികയോടൊപ്പം വരണാധികാരിക്ക് സമര്‍പ്പിക്കണം. പണം നേരിട്ട് വരണാധികാരിക്ക് ഏല്‍പ്പിച്ചും ട്രഷറിയില്‍ അടച്ചും തുക നിക്ഷേപിക്കാം. നവംബര്‍ 21 വരെ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11നും വൈകിട്ട് മൂന്നിനുമിടയില്‍ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന നവംബര്‍ 22 ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24. വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെ. ഡിസംബര്‍ 13 ന് രാവിലെ എട്ടു മുതല്‍ വോട്ടെണ്ണും. തിരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബര്‍ 18 ന് പൂര്‍ത്തിയാകും.
- Log in to post comments