Skip to main content

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: 86 നാമനിര്‍ദേശ പത്രിക ലഭിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയില്‍ ഇതുവരെ 86 നാമനിര്‍ദേശക പത്രിക ലഭിച്ചു. അയിരൂര്‍ 17, മല്ലപ്പള്ളി ഏഴ്, കലഞ്ഞൂര്‍, കോന്നി, മെഴുവേലി, ഓമല്ലൂര്‍, പ്രമാടം, തോട്ടപ്പുഴശേരി, പെരിങ്ങര നാല് വീതവും മല്ലപ്പുഴശേരി, തിരുവല്ല നഗരസഭ, നാറാണംമൂഴി മൂന്ന് വീതവും ആറന്മുള, അരുവപ്പുലം, ഏനാദിമംഗലം, കൊറ്റനാട്, കുറ്റൂര്‍, മലയാലപ്പുഴ, മൈലപ്ര, പള്ളിക്കല്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, കുളനട രണ്ട് വീതവും ഇലന്തൂര്‍, ഏഴംകുളം, കൊടുമണ്‍, പറക്കോട് ബ്ലോക്ക്, റാന്നി അങ്ങാടി ഒന്ന് വീതവും പത്രിക ലഭിച്ചു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബര്‍ 22 ഉം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24 മാണ്.  
 

date