Skip to main content

വനിതാരത്ന പുരസ്കാരത്തിന് നിർദ്ദേശിക്കാം

വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകിവരുന്ന വനിതാരത്ന പുരസ്കാരത്തിന് നിർദ്ദേശിക്കാം. സാമൂഹ്യ സേവനം, കായികരംഗം, കലാരംഗം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക വിഭാഗം, തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ  

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയവർ എന്നിവരെയാണ് അവാർഡിനായി പരിഗണിക്കുന്നത്.

 

 അർഹരായ വ്യക്തികളെ സ്ഥാപനങ്ങൾ, സംഘടനകൾ മറ്റു വ്യക്തികൾ എന്നിവരാണ് നോമിനേറ്റ് ചെയ്യേണ്ടതാണ്. നോമിനേഷൻ ഡിസംബർ 15 നകം എറണാകുളംജില്ലാ വനിത ശിശു വികസന ഓഫീസർക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾ www.wcd.kerala.gov.in വെബ്സൈറ്റിൽലും ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ :0484 2952949.

 

 

date