Post Category
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: 1975 നാമനിർദേശ പത്രികകൾ കൂടി സമർപ്പിച്ചു
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി കണ്ണൂർ ജില്ലയിൽ നവംബർ 18 ചൊവ്വാഴ്ച ആകെ 1975 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. ഗ്രാമപഞ്ചായത്തുകളിൽ 1681, നഗരസഭകളിലായി 276, കോർപ്പറേഷനിൽ 11, ജില്ലാ പഞ്ചായത്തിൽ ആറ്, ബ്ലോക്ക് പഞ്ചായത്ത് ഒന്ന് വീതം നാമനിർദ്ദേശപത്രികകളാണ് വരണാധികാരി/ ഉപവരണാധികാരികൾ മുമ്പാകെ നൽകിയത്. ഇതോടെ ജില്ലയിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികയുടെ ആകെ എണ്ണം 2098 ആയി.
നവംബർ 21 വെള്ളിയാഴ്ച വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകീട്ട് മൂന്ന് മണിക്കുമിടയിലാണ് പത്രിക സമർപ്പിക്കേണ്ടത്.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22 ശനിയാഴ്ച നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയ്യതി നവംബർ 24 ആണ്.
date
- Log in to post comments