Skip to main content

മട്ടന്നൂര്‍ നഗരസഭ തരഞ്ഞെടുപ്പ് 83 ശതമാനം പോളിംഗ്

ചൊവ്വാഴ്ച പൊതു തെരഞ്ഞെടുപ്പ് നടന്ന മട്ടന്നൂര്‍ നഗരസഭയില്‍ 83 ശതമാനം പേര്‍ വോട്ടു രേഖെപ്പടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. നഗരസഭയില്‍ മൊത്തം 36330 വോട്ടര്‍മാരുള്ളതില്‍ 30122 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്. ആഗസ്റ്റ് പത്തിന് രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. തെരഞ്ഞെടുപ്പു നടന്ന നഗരസഭ വാര്‍ഡ്, വോട്ടിംഗ് ശതമാനം എന്ന ക്രമത്തില്‍. മണ്ണൂര്‍-84.65 പൊറോറ-90.39 ഏളന്നൂര്‍-88.15 കീച്ചേരി-83.40 ആണി ക്കരി-84.07 കല്ലൂര്‍-77.92 കളറോഡ്-77.38 മുണ്ടയോട്-85.30 പെരുവയല്‍ക്കരി-86.97 ബേരം-90.39 കായലൂര്‍-81.77 കോളാരി-87.72 പരിയാരം-82.47 അയ്യല്ലൂര്‍-82.10 ഇടവേലിക്കല്‍-83.48 പഴശ്ശി-74.30 ഉരുവച്ചാല്‍-76.10 കരേറ്റ-85.70 കുഴിക്കല്‍-85.81 കയനി-86.80 പെരിഞ്ചേരി-87.64 ദേവര്‍കാട്-80 കാര-78.09 നെല്ലൂന്നി-81.29 ഇല്ലംഭാഗം-84.06 മലക്കുതാഴെ-79.87 എയര്‍പോര്‍ട്ട്-90.81 മട്ടന്നൂര്‍-71.20 ടൗണ്‍-81 പാലോട്ടുപള്ളി-72.79 മിനിനഗര്‍-70.76 ഉത്തിയൂര്‍-82.09 മരുതായി-84.73 മേറ്റടി-93.44 നാലാങ്കേരി-82.86.

പി.എന്‍.എക്‌സ്.3494/17

date