Post Category
3034 നാമനിർദേശ പത്രികകൾ കൂടി സമർപ്പിച്ചു
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി കണ്ണൂർ ജില്ലയിൽ നവംബർ 20 വ്യാഴം ആകെ 3034 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. ഗ്രാമപഞ്ചായത്തുകളിൽ 2200, നഗരസഭകളിലായി 416, കോർപ്പറേഷനിൽ 112, ജില്ലാ പഞ്ചായത്തിൽ 92, ബ്ലോക്ക് പഞ്ചായത്ത് 214 വീതം നാമനിർദ്ദേശപത്രികകളാണ് വരണാധികാരി/ ഉപവരണാധികാരികൾ മുമ്പാകെ നൽകിയത്. ഇതോടെ ജില്ലയിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികയുടെ ആകെ എണ്ണം 7015 ആയി.
നവംബർ 21 വെള്ളിയാഴ്ച വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. രാവിലെ 11 മണിക്കും വൈകീട്ട് മൂന്ന് മണിക്കുമിടയിലാണ് പത്രിക സമർപ്പിക്കേണ്ടത്.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22 ശനിയാഴ്ച നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയ്യതി നവംബർ 24 ആണ്.
date
- Log in to post comments