Skip to main content

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: എന്യൂമറേഷന്‍ ഫോം ശേഖരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നവംബര്‍ 23 വരെ

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എന്യൂമറേഷന്‍ ഫോം ശേഖരണ കേന്ദ്രങ്ങള്‍ നവംബര്‍ 23 വരെ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. എന്യൂമറേഷന്‍ ഫോമുകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്നും ശേഖരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം നവംബര്‍ 24 മുതല്‍ 25 വരെ ഡിജിറ്റൈസേഷന്‍ നടപടിക്കായിരിക്കും മുന്‍ഗണനയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഫോം നവംബര്‍ 25 നകം ഡിജിറ്റൈസ് ചെയ്ത് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതിനാല്‍ വോട്ടര്‍മാര്‍ ബി.എല്‍.ഒ മാരുമായി സഹകരിച്ച് നവംബര്‍ 23 ന് തന്നെ എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് തിരികെ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടര്‍മാര്‍ക്ക് സംശയനിവാരണത്തിനും സഹായത്തിനും ബി.എല്‍.ഒ, കണ്‍ട്രോള്‍ റൂം, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസിനെയും ബന്ധപ്പെടാം. കണ്‍ട്രോള്‍ റൂം ഫോണ്‍: 0468 2224256

date