Skip to main content

നവംബര്‍ 24 വരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുള്ള നോട്ടീസ് നവംബര്‍ 24 വൈകിട്ട് മൂന്ന് വരെ വരണാധികാരിക്ക് നല്‍കാം. സ്ഥാനാര്‍ഥിക്കോ നാമനിര്‍ദേശകനോ സ്ഥാനാര്‍ഥി അധികാരപ്പെടുത്തിയ തിരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ല്‍ തയാറാക്കിയ നോട്ടീസ് നല്‍കാം.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസര്‍, മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും.
മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാര്‍ഥികളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുക. സ്ഥാനാര്‍ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവ പട്ടികയിലുണ്ടാകും. അതത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭ ഓഫീസിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
 

date