Skip to main content

കക്കി റിസര്‍വോയറില്‍ മത്സ്യവിത്ത് നിക്ഷേപിച്ചു

 

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍പ്പെട്ട റിസര്‍വോയറുകളിലെ മത്സ്യവിത്ത് നിക്ഷേപം പദ്ധതി കക്കി റിസര്‍വോയറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിനും അതിലൂടെ അവരുടെ ഉപജീവനത്തിന് ഒരുകൈത്താങ്ങ് നല്‍കുന്നതിനുമാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിന്റെ ഭാഗമായി കക്കി അണക്കെട്ടിന്റെ ഭാഗമായ ആനത്തോട് ജലാശയത്തില്‍ നാടന്‍ മത്സ്യ ഇനങ്ങളായ കരിമീന്‍, മഞ്ഞക്കൂരി, കല്ലേമുട്ടി എന്നിവയുടെ 26000 മത്സ്യവിത്തുകളാണ് നിക്ഷേപിച്ചത്.  ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, അംഗങ്ങളായ പി.വി വര്‍ഗീസ്, അഡ്വ.ആര്‍.ബി.രാജീവ്കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി  കെ.ജി.ജയശങ്കര്‍, ജില്ലാ ഫിഷറീസ് ഓഫീസര്‍ എസ്.പ്രിന്‍സ്, ഫിഷറീസ് സബ്ഇന്‍സ്‌പെക്ടര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.                              (പിഎന്‍പി 4026/18)

date