Skip to main content

പൈല്‍സ് രോഗ നിര്‍ണയ ക്യാമ്പ്

 

ലോക പൈല്‍സ് ദിനത്തോടനുബന്ധിച്ച് ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ നവംബര്‍ 28ന് രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഒ.പി നമ്പര്‍ പത്തില്‍ പൈല്‍സ് രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗുദ ഭാഗത്ത് വേദന, തടിപ്പ്, രക്തസ്രാവം, മലബന്ധം എന്നീ ലക്ഷണങ്ങളുള്ളവര്‍ അന്നേ ദിവസം എത്തണം. ഫോണ്‍: 9947951461, 8847677895

date