Post Category
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: എന്യുമറേഷന്‍ ഫോം സ്വീകരിക്കാന്‍ വില്ലേജ് ഓഫീസുകള്‍ ഞായര്‍ (നവംബര്‍ 30) തുറന്നു പ്രവര്‍ത്തിക്കും
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്യുമറേഷന്‍ ഫോം ശേഖരണത്തിന് പത്തനംതിട്ട ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും നവംബര്‍ 30 (ഞായര്‍) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറന്നു പ്രവര്‍ത്തിക്കും.
വോട്ടര്‍മാര്‍ പൂരിപ്പിച്ച എന്യുമറേഷന്‍ ഫോം കളക്ഷന്‍ സെന്ററായ വില്ലേജ് ഓഫിസില്‍ എത്തിക്കണം. ഫോം പൂരിപ്പിച്ച് നല്‍കാത്തവരുടെ പേര് കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നും ജില്ല കലക്ടര്‍ അറിയിച്ചു. നവംബര്‍ 30 ന് ജില്ലയിലെ വില്ലേജ്, താലൂക്ക്, കലക്ടറേറ്റിലെ എല്ലാ ജീവനക്കാരും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട ജോലി മാത്രം ചെയ്യേണ്ടതാണെന്നും ജില്ല കലക്ടര്‍ നിര്‍ദേശിച്ചു.
date
- Log in to post comments