Post Category
അസാപ് കേരളയിൽ സ്കിൽ ട്രെയിനർ ഒഴിവ്
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന കേന്ദ്രമായ അസാപ് കേരളയുടെ വിവിധ സ്കിൽ പാർക്കുകളിൽ കരാർ അടിസ്ഥാനത്തിൽ സ്കിൽ ട്രെയിനർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ്, ടെലിക്കോം അനലിസ്റ്റ് (എ.ഐ.എം.എൽ), വെയർഹൗസ് എക്സിക്യൂട്ടീവ്, മൊബൈൽ/വെബ് ആപ്ലിക്കേഷൻ ഡെവലപ്പർ, യൂസർ എക്സ്പീരിയൻസ് ഡിസൈനർ തുടങ്ങി വിവിധ മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം.
താൽപര്യമുള്ളവർ ഇന്ന് (നവംബർ 29 ) അസാപ് കേരളയുടെ പത്തനംതിട്ട ജില്ലയിലെ കുന്നന്താനം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുകേണ്ടതാണ്.
ഫോൺ : 9495999688, 9496086912
date
- Log in to post comments