Skip to main content

ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി ഐക്യദാർഡ്യ ദീപം തെളിയിച്ചു

എറണാകുളം: ലോക എയ്ഡ്സ് ദിനാചരണ ത്തിന് മുന്നോട്ടിയായിട്ടുള്ള ഐക്യദാർഡ്യ ദീപം തെളിയിക്കൽ ചടങ്ങ് ഫോർട്ട് കൊച്ചി വാസ്കോ ഡ ഗാമ സ്ക്വയറിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ ആശ കെ കെ നിർവ്വഹിച്ചു. രശ്മി മാധവൻ ജോയിൻ്റെ ഡയറക്ടർ കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി,, ഡോ. ടിമ്മി റിഡ്രിഗോസ് ജോർജ് ജില്ലാ എയ്ഡ്സ് നിയന്ത്രണ കൺടോൾ ഓഫീസർ, ഡോ പ്രസന്ന കുമാരി സൂപ്രണ്ട് ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി, രജനി ജി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.. കൊച്ചിൻ കോളേജ് NSS യൂണിറ്റിലെ വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ജില്ലാ എയ്‌ഡ്സ് കൺടോൾ യൂണിറ്റ്, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ഫോർട്ട് കൊച്ചി താലൂക്ക് ആശുപ്രതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

 

ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങ് രാവിലെ 10 മണിക്ക് ചാവറ കൾച്ചറൽ സെൻ്റെറിൽ വെച്ച് നടക്കുന്നതാണ്. ബോധവത്കരണ റാലി രാവിലെ 8 മണിക്ക് ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് ചാവറ കൾച്ചറൽ സെൻ്ററിൽ സമാപിക്കും.

date