Skip to main content

ജില്ലാതല അറിയിപ്പുകള്‍ 

 

കരട് സെലക്ട് ലിസ്റ്റ് പരിശോധിക്കാം

ജില്ലാ സൈനികക്ഷേമ ഓഫീസിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വിവിധ ട്രേഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമുക്തഭടന്മാരായ ഉദ്യോഗാര്‍ഥികളുടെ 2026 - 2028 വര്‍ഷത്തേക്ക് പ്രസിദ്ധീകരിച്ചിട്ടുള്ള കരട്  സെലക്ട് ലിസ്റ്റ് ഡിസംബര്‍ ഒന്ന് മുതല്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും. സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഉദ്യോഗാര്‍ഥികളില്‍ നിന്നും ഡിസംബര്‍ 30 വരെ സ്വീകരിക്കും. ഡിസംബര്‍ 31 ന് പ്രസിദ്ധീകരിക്കുന്ന ഫൈനല്‍ ലിസ്റ്റില്‍ പിന്നീട് തിരുത്തലുകള്‍ അനുവദിക്കില്ലെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04972700069

ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഡിസംബര്‍ മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറുമാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകളിലേക്ക് ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314 

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് സിവില്‍ എഞ്ചിനീയറിംഗ് വകുപ്പിലെ എസ് എം ലാബില്‍ ടൂള്‍സ്, എക്യുപ്മെന്റ്സ് എന്നിവ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 16 ന് ഉച്ച 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 04972780226

ടെണ്ടര്‍ 

കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പേ വിഷബാധ പ്രതിരോധ പ്രര്‍ത്തനങ്ങളുടെ ഭാഗമായി ഡിസംബര്‍ 24 മുതല്‍ മാര്‍ച്ച് 31 വരെ വിവിധ ദിവസങ്ങളിലായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പരിയാരത്ത് നടത്തുന്ന പരിശീലന പരിപാടിയിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് മുദ്ര വെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ഡിസംബര്‍ 19 ഉച്ച ഒരുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍- 04972700709

date