Skip to main content
റാംഡമൈസേഷൻ

തദ്ദേശ പൊതു തിരഞ്ഞെടുപ്പ് - രണ്ടാം ഘട്ട റാംഡമൈസേഷൻ നടത്തി 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കള്ള  പൊതു തിരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള രണ്ടാം ഘട്ട റാംഡ മൈസേഷൻ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ നിർവ്വഹിച്ചു. തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട പോളിങ് സ്റ്റേഷൻ സംബന്ധിച്ച വിവരങ്ങൾ ഉത്തരവിൽ ലഭ്യമാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച സമയക്രമം അനുസരിച്ച് ഡിസംബർ 4 ന് നിയമന ഉത്തരവുകൾ പ്രസിദ്ധീകരിക്കും. ഇ-ഡ്രോപ് പോർട്ടൽ ഓഫീസ്/ വ്യക്തിഗത ലോഗിനുകളിലൂടെ നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. സ്ഥാപന മേധാവികൾ ഉത്തരവുകൾ ജീവനക്കാർക്ക് നല്കിയ വിവരം ഇഡ്രോപ്പിൽ ചേർക്കേണ്ടതാണന്ന് ജില്ലാ കലക്ടർ അറിയിച്ചു

date