Skip to main content

പൊതുതിരഞ്ഞെടുപ്പ്: ആനുകൂല്യ വിതരണത്തില്‍ നിന്ന് സ്ഥാനാര്‍ഥികള്‍ മാറി നില്‍ക്കണം

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മല്‍സരിക്കുന്നവര്‍ ജോലിയുടെ ഭാഗമായോ അല്ലാതെയോ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കഴിയും വരെ മാറി നില്‍ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. സ്ഥാനാര്‍ഥികളായുള്ള ആശാപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ നല്‍കുന്ന മരുന്നും മറ്റും തങ്ങള്‍ മല്‍സരിക്കുന്ന മണ്ഡലത്തിലെ/ വാര്‍ഡിലെ വോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ട് എത്തിക്കുന്നതില്‍ നിന്ന് ഒഴിവാകണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആനുകൂല്യ വിതരണം മുടങ്ങാതിരിക്കാന്‍ ഇപ്രകാരം ഒഴിവാകുന്നവര്‍ക്ക് പകരം സംവിധാനം അതത് അധികാരികള്‍ ഏര്‍പ്പെടുത്തണം. വരണാധികാരികള്‍ സ്ഥാനാര്‍ഥികളുടെ യോഗം വിളിച്ച് ഇക്കാര്യം അറിയിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

date