Post Category
തദ്ദേശ പൊതുതിരഞ്ഞെടുപ്പ് ജില്ലയില്‍ 1225 പോളിംഗ് സ്റ്റേഷനുകള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് ജില്ലയില്‍ ആകെ 1225 പോളിംഗ് സ്റ്റേ ഷനുകള്‍ സജ്ജമായതായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. നാല് നഗരസഭകളിലായി 137 ഉം എട്ട് ബ്ലോക്കുകളിലായി 1088 പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്. കോന്നി -154, റാന്നി- 168, പുളിക്കീഴ് - 90, കോയിപ്രം- 123, പറക്കോട് -239, ഇലന്തൂര്‍ -103, പന്തളം - 103, മല്ലപ്പള്ളി -108, അടൂര്‍ നഗരസഭ-29, പത്തനംതിട്ട നഗരസഭ- 33, തിരുവല്ല നഗരസഭ- 41, പന്തളം നഗരസഭ-34 എന്നിങ്ങനെയാണ് കണക്ക്.
date
- Log in to post comments