Skip to main content

പോളിംഗ് ബൂത്തില്‍ ശ്രദ്ധിക്കേണ്ടത്

തദ്ദേശ സ്വയംഭരണതിരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ വോട്ടര്‍മാര്‍ മൂന്ന് വോട്ട് രേഖപെടുത്തണം. പോളിംഗ് ബൂത്തില്‍ മൂന്ന് ബാലറ്റ് യൂണിറ്റുകളുണ്ടാകും. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്ക് വോട്ട് രേഖപെടുത്താന്‍ വെവ്വേറെ ബാലറ്റാണുള്ളത്. വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി വ്യത്യസ്ത നിറങ്ങളിലുള്ള ബാലറ്റ് ലേബലുകളാണ് മെഷീനില്‍ പതിക്കുന്നത്. ഗ്രാമ പഞ്ചായത്തിന് വെള്ളയും ബ്ലോക്ക് പഞ്ചായത്തിന് പിങ്കും ജില്ലാ പഞ്ചായത്തിന് ഇളം നീലയുമാണ് നിറം. നഗരസഭയില്‍ വെള്ള നിറത്തില്‍ ഒരു ബാലറ്റ് യൂണിറ്റും ഒരു വോട്ടുമാണ് ഉണ്ടാവുക. സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിന് അനുസരിച്ചാണ് ബാലറ്റ് യൂണിറ്റുകള്‍ ക്രമീകരിക്കുന്നത്.
 

date