തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂര്‍ത്തിയായി
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂര്‍ത്തിയായി. ജില്ല തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കമ്മീഷനിംഗ് കേന്ദ്രങ്ങള്‍ പരിശോധിച്ചു. കമ്മീഷനിങ് പൂര്‍ത്തിയാക്കി വിതരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയ വോട്ടിംഗ് മെഷിന്‍ മറ്റ് പോളിങ് സാമഗ്രികള്‍ക്കൊപ്പം പോളിങ് ഉദ്യോഗസ്ഥര്‍ക്ക്
വോട്ടെടുപ്പിന്റെ തലേദിവസം വിതരണം ചെയ്യും. വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം എന്നിവ പ്രിന്റ് ചെയ്ത ബാലറ്റ് ലേബല്‍ മെഷീനുകളില്‍ ചേര്‍ത്ത് പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പാക്കി. ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് അതാത് കേന്ദ്രങ്ങളില്‍ സജ്ജമാക്കിയത്. തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.
- Log in to post comments