Skip to main content
 ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ എന്‍.സി.സി കേഡറ്റുകളില്‍ നിന്ന് പതാക സ്വീകരിച്ച് പതാക ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നു

സായുധ സേന പതാകദിനാഘോഷം സംഘടിപ്പിച്ചു

ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല സായുധ സേന പതാകദിനാഘോഷം സംഘടിപ്പിച്ചു. ജില്ല കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ എന്‍.സി.സി കേഡറ്റുകളില്‍ നിന്നും പതാക സ്വീകരിച്ച് ദിനാഘോഷവും പതാക വിതരണവും ഉദ്ഘാടനം ചെയ്തു. ജില്ലാ സൈനികക്ഷേമ ആഫീസര്‍ വി.കെ സന്തോഷ് (റിട്ട), എക്സ് സര്‍വീസ്മെന്‍ ലീഗ് ജില്ലാ സെക്രട്ടറി ടി പത്മകുമാര്‍, എന്‍എക്സ്ഇസിസി  ജില്ലാ പ്രസിഡന്റ് മുരളീധരന്‍ ഉണ്ണിത്താന്‍, എഎഫ്എ ജില്ലാ ചാപ്റ്റര്‍ പ്രസിഡന്റ് കിച്ചിലു ദിവാകരന്‍,  അജയ് ഡൊമനിക്, സനില്‍ എം, ആര്‍ നൗഷാദ്, പി.ടി മനു, എസ് ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
 

date