Skip to main content

കഞ്ചാവ് കടത്ത് : പ്രതിക്ക് മൂന്ന് വര്‍ഷം തടവും പിഴയും

 

     കഞ്ചാവ് കടത്തിയതിന് അറസ്റ്റിലായ കോഴിക്കോട് ജില്ലയിലെ പൂച്ചേരിക്കുന്ന് ലക്ഷം വീട് കോളനിയിലെ  രതീഷിനെ പാലക്കാട് രണ്ടാം അഡീഷനല്‍ കോടതി ജഡ്ജ് ഇ.സി.ഹരിഗോവിന്ദന്‍ മൂന്ന് വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2015 നവംബര്‍ രണ്ടിന് ഗോവിന്ദാപുരം എക്സൈസ് ചെക്ക്പോസ്റ്റിലാണ് കൊല്ലങ്കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ബാലസുബ്രഹ്മണ്യനും പ്രിവന്‍റീവ് ഓഫീസര്‍മാരായ ജയപ്രകാശ്, വിപിന്‍ദാസ്, സി.ഇ.ഒ.മാരായ പ്രതാപ സിംഹന്‍, രാജപ്പന്‍ എന്നിവര്‍ ചേര്‍ന്ന് രണ്ട് കിലോ ഉണക്ക കഞ്ചാവ് ബസില്‍ കടത്തവെ പിടികൂടിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനീത് കാരാന്നിയാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ആര്‍.ആനന്ദ്, കെ.അരവിന്ദാക്ഷന്‍  ഹാജരായി.

date