Skip to main content

ഇന്‍സ്ട്രക്ടര്‍ നിയമനം

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിഐയില്‍ വയര്‍മാന്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ എസ് സി വിഭാഗത്തില്‍ നിന്ന് (ഇവരുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറി പരിഗണിക്കും)
നിശ്ചിത യോഗ്യതുളളവരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റും  പകര്‍പ്പുകളുമായി ഡിസംബര്‍ 20 രാവിലെ 11 ന് ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിഐയിലെത്തണം.

യോഗ്യത :   എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എഞ്ചിനീയറിംഗ് കോളജ് /സര്‍വകലാശാലയില്‍ നിന്ന് ബി.വോക് /ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

അല്ലെങ്കില്‍

എ.ഐ.സി.ടി.ഇ/ അംഗീകൃത സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് മൂന്നു വര്‍ഷത്തെ ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്  എഞ്ചിനീയറിംഗില്‍ ഡിപ്ലോമ,   ഡിജിറ്റി യില്‍ നിന്ന് വൊക്കേഷണല്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.

അല്ലെങ്കില്‍

വയര്‍മാന്‍ ട്രേഡില്‍  എന്‍.ടി.സി/എന്‍.എ.സി സര്‍ട്ടിഫിക്കറ്റും മൂന്നു വര്‍ഷ പ്രവൃത്തി പരിചയവും.
ഫോണ്‍ : 0479 2953150, 0479 2452210.
 

date