Skip to main content

എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ ക്യാമ്പ്

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്‌ട്രേഷന്‍ ക്യാമ്പ് ഡിസംബര്‍ 20ന് രാവിലെ 10ന് പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  നടക്കും. കുറഞ്ഞ യോഗ്യത പ്ലസ് ടു. പ്രായപരിധി  40. ഐ ടി ഐ, ഡിപ്ലോമ, ബിരുദം,  ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍, മറ്റ് പ്രൊഫഷണല്‍  യോഗ്യതയുളള പത്തനംതിട്ട ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. ഒറ്റത്തവണ രജിസ്‌ട്രേഷനുളളവര്‍ക്ക് സംസ്ഥാനത്താകെയുളള എപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നടത്തുന്ന അഭിമുഖം/ജോബ്‌ഫെയര്‍ എന്നിവയില്‍ പങ്കെടുക്കാം.  
ഫോണ്‍: 0477 2230624, 9846189874,  8304057735, 04682222745.

date