Skip to main content

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍  ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ( കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ) തസ്തികയിലെ ഒരു ഒഴിവിലേക്ക് ഓപ്പണ്‍ വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍  നിയമനം നടത്തുന്നു.
യോഗ്യത :  കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്  ട്രേഡില്‍ എന്‍ റ്റി സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ എ സി യും  ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും
അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് /കമ്പ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍  മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും  അല്ലെങ്കില്‍ യുജിസി അംഗീകാരമുളള സര്‍വകലാശാലയില്‍ നിന്നുളള പിജിഡിസിഎ/ എന്‍ഐഇഎല്‍ഐടി എ ലെവലും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും / കമ്പ്യൂട്ടര്‍ സയന്‍സ് / കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനീയറിംഗില്‍ ബിരുദവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഡിസംബര്‍ 29 രാവിലെ 10 ന് ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജാരാകണം. ഫോണ്‍ : 0468 2258710.

date