Skip to main content

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍  ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ( ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് ) തസ്തികയിലെ ഒരു ഒഴിവിലേക്ക് ഇ ഡബ്ല്യൂ എസ്  വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍  നിയമനം നടത്തുന്നു. ഇവരുടെ അഭാവത്തില്‍ പിഎസ് സി റൊട്ടേഷന്‍ ചാര്‍ട്ടിലെ അടുത്ത വിഭാഗമായ ഒബിസി (വിളക്കിത്തല നായര്‍, വെളുത്തേടത്ത് നായര്‍, വീരശൈവ, വാണിയന്‍, ഗണിക, ചെട്ടി) വിഭാഗക്കാരെ പരിഗണിക്കും.
യോഗ്യത :   ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്  ട്രേഡില്‍ എന്‍ റ്റി സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ എ സി യും  ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് /കമ്പ്യൂട്ടര്‍ സയന്‍സ്  ആന്‍ഡ് എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ /ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍  മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും  അല്ലെങ്കില്‍ ബി എസ് സി  കമ്പ്യൂട്ടര്‍ സയന്‍സ് / കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ എന്‍ഐഇഎല്‍ഐടി എ ലെവല്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് /ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനീയറിംഗില്‍ ബിരുദവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇലക്ട്രോണിക്‌സ് എന്നിവയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഇ ഡബ്ല്യൂ എസ് സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും  പകര്‍പ്പുകളുമായി ഡിസംബര്‍ 30 രാവിലെ 10 ന് ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജാരാകണം. ഫോണ്‍ : 0468 2258710.
 

date