Skip to main content

ജില്ലാ റിസോഴ്സ് സെന്റര്‍ പാനല്‍ നിയമനം

ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒ.ആര്‍.സി (ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) പദ്ധതിയുടെ ഭാഗമായ ജില്ലാ റിസോഴ്സ് സെന്റര്‍ വിദഗ്ദ്ധരുടെ പാനലിലേക്ക് നിയമനം നടത്തുന്നു. തസ്തികയും യോഗ്യതയും

സൈക്കാട്രിസ്റ്റ് - എം.ബി.ബി.എസ്, എം.ഡി (സൈക്കാട്രി) കുട്ടികളുടെ മേഖലയില്‍ പ്രവൃത്തിപരിചയം.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് - എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി, കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയം.

സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍- സ്പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി.എഡ്/സ്പെഷ്യല്‍ എഡ്യൂക്കേഷനില്‍ രണ്ടു വര്‍ഷ ഡിപ്ലോമ, ഭിന്ന ശേഷികുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയം.

ഫാമിലി കൗണ്‍സിലര്‍ - സൈക്കോളജി /എം.എസ്.ഡബ്ല്യു ബിരുദാനന്തബിരുദം ഫാമിലി കൗണ്‍സിലിങ്ങില്‍ മുന്‍പരിചയം.

കരിയര്‍ കണ്‍സള്‍ട്ടന്റ്-കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം/ സൈക്കോളജി കരിയര്‍ കൗണ്‍സിലിംഗ് ഡിപ്ലോമ.

ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്/സ്പീച് തെറാപ്പിസ്റ്റ്-റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍  ഓഫ് ഇന്ത്യ അംഗീകരിച്ച സ്പീച്ച് ആന്‍ഡ് ഹിയറിങ് സയന്‍സില്‍ ബിരുദം.
 
കുട്ടികളുടെ മേഖലയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക്  മുന്‍ഗണന.   ജനനതീയതി, യോഗ്യത, പ്രവൃത്തി പരിചയം, താമസസ്ഥലം തെളിയിക്കുന്ന രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട-689533 വിലാസത്തില്‍ ഡിസംബര്‍ 26 വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9656027056.

 

date