Post Category
കെ ടെറ്റ് പ്രമാണ പരിശോധന
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 2025 സെപ്റ്റംബര്‍ 18,19 തീയതികളില്‍ നടന്ന കെ ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ അസല്‍ പ്രമാണ പരിശോധന ഡിസംബര്‍ 22,23,24 തീയതികളില്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അഡ്മിറ്റ് കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റിന്റെ പ്രിന്റ് ഔട്ട് എന്നിവ സഹിതം എത്തണം.
തീയതിയും സമയവും ചുവടെ.
കാറ്റഗറി ഒന്ന് ഡിസംബര്‍ 22
കാറ്റഗറി രണ്ട് ഡിസംബര്‍ 23
കാറ്റഗറി മൂന്ന്, നാല് ഡിസംബര്‍ 24.
ഫോണ്‍ : 0468 2222229.
date
- Log in to post comments