Skip to main content

വന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം 6ന്

                വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഡിസംബര്‍ 6ന് തുടക്കമാകും.  സ്റ്റേജിതര മത്സരങ്ങള്‍ ഡിസംബര്‍ 4 മുതല്‍ ആരംഭിച്ചു.  പനമരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളാണ് പരിപാടികള്‍ക്ക് വേദിയാകുന്നത്. 6ന് ഉച്ച കഴിഞ്ഞ് 3.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഒ.ആര്‍.കേളു എം.എല്‍.എ.  പരിപാടികള്‍ക്ക് തിരികൊളുത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അദ്ധ്യക്ഷത വഹിക്കും.  ജില്ലാ പോലീസ് മേധാവി ഡോ.അരുള്‍ ആര്‍.ബി.കൃഷ്ണ മുഖ്യാതിഥിയാകും.  ചലചിത്ര പുരസ്‌കാര ജേതാവ് സ്റ്റെഫി സേവ്യര്‍ പങ്കെടുക്കും.  സബ് കളക്ടര്‍ എസ്.എസ്.കെ. ഉമേഷ് പ്രതിഭകളെ ആദരിക്കും.

date