Skip to main content

ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്: 60 തസ്തികകൾ സൃഷ്ടിച്ച് ഉത്തരവിട്ടു

*അവയവം മാറ്റിവയ്ക്കൽ രംഗത്ത് വലിയ മാറ്റത്തിന് തുടക്കം

കോഴിക്കോട് സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷനായി 60 തസ്തികകൾ സൃഷ്ടിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രൊഫസർ- 14അസോസിയേറ്റ് പ്രൊഫസർ -7അസിസ്റ്റന്റ് പ്രൊഫസർ - 39 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാംഘട്ട നിർമ്മാണം ഉടൻ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലായിരിക്കും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ പ്രവർത്തിക്കുക. ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

കിഡ്നി ട്രാൻസ്പ്ലാന്റ് സർജറിട്രാൻസ്പ്ലാന്റ് നെഫ്രോളജിട്രാൻസ്പ്ലാന്റ് ഹെപ്പറ്റോളജിട്രാൻസ്പ്ലാന്റ് എൻഡോക്രൈനോളജിഹാർട്ട് ലങ് ട്രാൻസ്പ്ലാന്റേഷൻ സർജറിട്രാൻസ്പ്ലാന്റ് കാർഡിയോളജി പൾമണോളജി സർജറിസോഫ്റ്റ് ടിഷ്യു ട്രാൻസ്പ്ലാന്റേഷൻകോർണിയ ട്രാൻസ്പ്ലാന്റേഷൻട്രാൻസ്പ്ലാന്റ് അനസ്തേഷ്യോളജിസ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ ഹെമറ്റോളജിട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജിട്രാൻസ്പ്ലാന്റ് ബയോളജിട്രാൻസ്ഫ്യൂഷൻ മെഡിസിൻ ഇമ്മ്യൂണോ ഹെമറ്റോളജിറേഡിയോ ഡയഗ്‌നോസിസ്പത്തോളജിമൈക്രോബയോളജിട്രാൻസ്പ്ലാന്റേഷൻ റിസർച്ച്പബ്ലിക് ഹെൽത്ത് എപ്പിഡെമിയോളജിനഴ്സിംഗ് വിദ്യാഭ്യാസംഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ വിഭാഗങ്ങളിലാണ് തസ്തിക സൃഷ്ടിച്ചത്.

ഇൻസ്റ്റിറ്റ്യൂട്ടിനായി 643.88 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഉൾപ്പെടെ സജ്ജമാക്കിയാണ് ഇൻസ്റ്റിറ്റ്യൂട്ട് യാഥാർത്ഥ്യമാക്കുന്നത്. വിദഗ്ധ പരിശീലനം സിദ്ധിച്ച ഡോക്ടർമാരും ശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്ന ഒരു പ്രത്യേക സ്ഥാപനമായിരിക്കുമിത്. ഇതൊരു ഗവേഷണചികിത്സാപരിശീലന മികവിന്റെ കേന്ദ്രം കൂടിയായിരിക്കും.

കിഡ്നി ട്രാൻസ്പ്ലാന്റ് സർജറിലിവർ ട്രാൻസ്പ്ലാന്റേഷൻ എച്ച്പിബി സർജറിലങ് ട്രാൻസ്പ്ലാന്റ്ഹെപ്പറ്റോളജിട്രാൻസ്പ്ലാന്റ് എൻഡോക്രൈനോളജിഹാർട്ട് ട്രാൻസ്പ്ലാന്റേഷൻ സർജറിട്രാൻസ്പ്ലാന്റ് കാർഡിയോളജി പൾമണോളജിസോഫ്റ്റ് ടിഷു ട്രാൻസ്പ്ലാന്റേഷൻകോർണിയൽ ട്രാൻസ്പ്ലാന്റേഷൻട്രാൻസ്പ്ലാന്റ് അനസ്തേഷ്യോളജിട്രാൻപ്ലാന്റ് ക്രിട്ടിക്കൽ കെയർസ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ ഹെമറ്റോളജിട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജിഇമ്മ്യൂണോജെനെറ്റിക്സ് ട്രാൻപ്ലാന്റ് ബയോളജിട്രാൻസ്ഫ്യൂഷൻ മെഡിസിൻ ഇമ്മ്യൂണോ ഹെമറ്റോളജിറേഡിയോ ഡയഗ്നോസിസ്ന്യൂക്ലിയർ മെഡിസിൻപാത്തോളജിമൈക്രോബയോളജിട്രാൻസ്പ്ലാന്റേഷൻ റിസർച്ച്ടിഷ്യു ബാങ്ക്പബ്ലിക് ഹെൽത്ത് എപ്പിഡെമിയോളജിനഴ്സിംഗ് വിദ്യാഭ്യാസംആശുപത്രി അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിവിധ വിഭാഗങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടാകുക.

പി.എൻ.എക്സ് 6138/2025

date