എറണാകുളം അറിയിപ്പുകള്‍1
ലൈഫ് ജാക്കറ്റ് വിതരണം ചെയ്യുന്നതിനായി മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
കൊച്ചി: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യുന്നു. ഓരോ പരമ്പരാഗത മത്സ്യ ബന്ധന യാനത്തിനും അതിലെ തൊഴിലാളികളുടെ എണ്ണം അനുസരിച്ചാണ് (പരമാവധി 5 എണ്ണം) ലൈഫ് ജാക്കറ്റുകള്‍ അനുവദിക്കുന്നത്. ഇതിനായി രജിസ്‌ട്രേഷനും ലൈസന്‍സുമുളള പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ഉണ്ടായിരിക്കണം. അപേക്ഷാ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകള്‍, ഫിഷറീസ് സ്റ്റേഷനുകള്‍, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 20-ന് വൈകിട്ട് അഞ്ചുവരെ അതത് ഓഫീസുകളില്‍ സ്വീകരിക്കും.
ദ്വിദിന അന്തര്‍ദേശീയ സെമിനാര്‍ നടത്തി
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ ബിരുദാനന്തര ഗവേഷണ രസതന്ത്ര വകുപ്പ് ഹരിത രസതന്ത്രത്തിന്റെ നൂതനമാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ ദ്വിദിന അന്തര്‍ദേശീയ സെമിനാര്‍ നടത്തി. മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ് ഉദ്ഘാടനം ചെയ്തു. കോളേജ് ഗവേര്‍ണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ: പി.കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.എന്‍.കൃഷ്ണകുമാര്‍ സ്വാഗതവും രസതന്ത്ര വിഭാഗം മേധാവി കെ.പി.അശോകന്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.എം.എസ്.മുരളി, പ്രൊഫസര്‍ സി.ടി.അരവിന്ദ് കുമാര്‍, ഡോ.പി.അനന്തപത്മനാഭന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.ബിന്ദു ശര്‍മ്മിള തുടങ്ങിയവര്‍ സംസാരിച്ചു.
ആഗോള പ്രശസ്തരായ അധ്യാപകര്‍ ഡോ.മിക്വലന്‍ (യു.കെ.) പ്രൊഫ.യോറന്‍ഓറന്‍ (ഇസ്രായേല്‍) പ്രൊഫ. ഇയാന്‍ ഗോയ്‌മേര്‍ (യു.കെ.) പ്രൊഫ. റോളന്‍സ് കാലന്‍ബോണ്‍ (നോര്‍വെ), ഡോ.ലിവില്‍സന്‍ (കാനഡ) ഡോ.ജാനിസ് വെന്‍ക് (യു.കെ) എന്നിവരും ദേശീയ തലത്തില്‍ പ്രസിദ്ധരായ പ്രൊഫ. സി.ടി.അരവിന്ദ്കുമാര്‍, ഡോ.പി.എസ്.ഹരികുമാര്‍, ഡോ.പി.മനോജ്, ഡോ.കെ.ഗിരീഷ്‌കുമാര്‍, ഡോ.സുനില്‍ കെ നാരായണന്‍കുട്ടി, ഡോ.ദീപ്തി മേനോന്‍, ഡോ.പ്രദീപ് പെരിയാറ്റ് എന്നിവര്‍ പരിസ്ഥിതിക്ക് അനുയോജ്യമായ ഹരിതരസതന്ത്രത്തിന്റെ നൂതനവിദ്യകളും കേരള പ്രളയ പരിഹാരത്തിനുതകുന്ന, ഊര്‍ജ്ജ ഉപയോഗം കുറവുളള വസ്തുക്കളെയും കുറിച്ചുളള പ്രഭാഷണ പരമ്പരകള്‍ നയിച്ചു. രണ്ടു ദിവസമായി നടന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നുളള അധ്യാപകരും ഗവേഷക വിദ്യാര്‍ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ജയമോള്‍കെ.വി അധ്യക്ഷയായുളള സമാപന സമ്മേളനം ഡോ.ടി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.ശ്രീഷാ ശശി സംസാരിച്ചു.
സ്വയം തൊഴില്‍ സംരംഭകര്‍ക്ക് എംപ്ലോയ്‌മെന്റ്
എക്‌സ്‌ചേഞ്ചിന്റെ കൈത്താങ്ങ്
കൊച്ചി: സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ആശ്വാസം പകരുന്നതാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സ്വയം തൊഴില്‍ വായ്പ പദ്ധതികള്‍. കൃത്യമായി ബിസിനസ്സ് പ്ലാനുമായി വരുന്ന ഏതൊരു സംരംഭകനും ലളിതമായ നടപടി ക്രമങ്ങളിലൂടെ വളരെ വേഗം ബാങ്ക് വായ്പ ലഭ്യമാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഉയര്‍ന്ന സബ്‌സിഡിയുണ്ട്. പ്രധാനപ്പെട്ട ബാങ്ക് ലിങ്ക്ഡ് വായ്പ പദ്ധതികളായ കെസ്‌റു, മള്‍ട്ടി പര്‍പ്പസ്/സര്‍വീസ് സെന്റേഴ്‌സ് ജോബ്ബ് ക്ലബ്ബ് എന്നിവ കൂടാതെ വകുപ്പു നേരിട്ടു നല്കുന്ന അശരണരായ വനിതകള്‍ക്കും അംഗപരിമിതര്‍ക്കുമുള്ള ശരണ്യ, കൈവല്ല്യ പദ്ധതികളുമുണ്ട്. വിശദവിവരങ്ങള്‍ക്ക് എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ(ഫോണ്‍0484-2422458) അതാത് താലൂക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ബന്ധപ്പെടുക.
![]()
- Log in to post comments