Post Category
എക്‌സൈസ് വകുപ്പിന്റെ ഡീഅഡിക്ഷന്‍ സെന്ററിന് റാന്നിയില്‍ ഇന്ന് (14) തുടക്കമാകും
ലഹരിവസ്തുക്കളുടെ ഉപയോഗം മാരകമായ രീതിയില്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ലഹരിക്ക് അടിമപ്പെട്ടവരെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുള്ള വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള ഡീഅഡിക്ഷന്‍ സെന്റര്‍ ഇന്ന് (14) റാന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. റാന്നി താലൂക്ക് ആശുപത്രിയോട് ചേര്‍ന്നുള്ള ഡീഅഡിക്ഷന്‍ സെന്ററിന്റെ ഉദ്ഘാടനം രാവിലെ 10.30ന് രാജുഎബ്രഹാം എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു തുടങ്ങിയവര്‍ പങ്കെടുക്കും.
(പിഎന്‍പി 4039/18)
date
- Log in to post comments